Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scores Twice

ക്രൊ​യേ​ഷ്യ​യെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട്; ഹാ​രി കെ​യ്ന് ഇ​ര​ട്ട ഗോ​ൾ

ടെ​ക്‌​സാ​സ്: പ​തി​ഞ്ഞ താ​ള​ത്തി​ൽ ആ​രം​ഭി​ച്ച ഗ്രൂ​പ്പ് എ​ല്ലി​ലെ മ​ത്സ​ര​ത്തി​ൽ ക്രൊ​യേ​ഷ്യ​യെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ടി​ന് ആ​ധി​കാ​രി​ക ജ​യം. ര​ണ്ടി​നെ​തി​രേ നാ​ലു ഗോ​ളു​ക​ൾ​ക്കാ​ണ് ഇം​ഗ്ല​ണ്ട് ക്രൊ​യേ​ഷ്യ​യെ ത​ക​ർ​ത്ത​ത്. ക്യാ​പ്റ്റ​ൻ ഹാ​രി കെ​യ്ൻ ഇ​ര​ട്ട ഗോ​ളു​മാ​യി തി​ള​ങ്ങി​യ മ​ത്സ​ര​ത്തി​ൽ ജൂ​ഡ് ബെ​ല്ലിം​ഗാ​മും മാ​ർ​ക്ക​സ് റാ​ഷ്‌​ഫോ​ർ​ഡും ഇം​ഗ്ല​ണ്ടി​നാ​യി ല​ക്ഷ്യം ക​ണ്ടു. മാ​ർ​ട്ടി​ൻ ബ​ട്ടു​റി​ന​യും പീ​റ്റ​ർ മു​സ​യു​മാ​യി​രു​ന്നു ക്രൊ​യേ​ഷ്യ​യ്ക്കാ​യി ഗോ​ൾ നേ​ടി​യ​ത്.

ഒ​മ്പ​താം മി​നി​റ്റി​ൽ ഇം​ഗ്ല​ണ്ടി​ന് അ​നു​കൂ​ല​മാ​യി റ​ഫ​റി വി​ധി​ച്ച പെ​നാ​ൽ​റ്റി ക്യാ​പ്റ്റ​ൻ ഹാ​രി കെ​യ്ൻ ഗോ​ളാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക്രൊ​യേ​ഷ്യ​ൻ ഗോ​ൾ​കീ​പ്പ​ർ ഡൊ​മി​നി​ക് ലി​വാ​കോ​വി​ച്ച് ത​ട്ടി​യ​ക​റ്റി. എ​ന്നാ​ൽ കി​ക്കി​നു മു​മ്പ് ഗോ​ൾ​കീ​പ്പ​ർ ലൈ​ൻ വി​ട്ടി​റ​ങ്ങി എ​ന്ന കാ​ര​ണ​ത്താ​ൽ റ​ഫ​റി റീ ​ടേ​ക്ക് അ​നു​വ​ദി​ച്ചു. ഇ​ത്ത​വ​ണ കെ​യ്‌​ന് പി​ഴ​ച്ചി​ല്ല, പ​ന്ത് വ​ല​യി​ലെ​ത്തി. 12-ാം മി​നി​റ്റി​ൽ ഇം​ഗ്ല​ണ്ട് മു​ന്നി​ൽ.

തു​ട​ർ​ന്ന് ഇം​ഗ്ല​ണ്ടി​ന്‍റെ മു​ന്നേ​റ്റ​ങ്ങ​ൾ​ക്കി​ടെ 36-ാം മി​നി​റ്റി​ൽ മാ​ർ​ട്ടി​ൻ ബ​ട്ടു​റി​ന​യു​ടെ ലോം​ഗ് റേ​ഞ്ച​റി​ലൂ​ടെ ക്രൊ​യേ​ഷ്യ​യു​ടെ മ​റു​പ​ടി​യെ​ത്തി. 20 മീ​റ്റ​ർ അ​ക​ലെ നി​ന്ന് ബ​ട്ടു​റി​ന കൊ​ടു​ത്തു​വി​ട്ട ബു​ള്ള​റ്റ് ഷോ​ട്ട് ഇം​ഗ്ലീ​ഷ് ഗോ​ളി ജോ​ർ​ദാ​ൻ പി​ക്‌​ഫോ​ർ​ഡി​ന്‍റെ കൈ​യി​ലി​ടി​ച്ച് വ​ല​യി​ൽ ക​യ​റു​ക​യാ​യി​രു​ന്നു.

42-ാം മി​നി​റ്റി​ൽ ഡെ​ക്ലാ​ൻ റൈ​സ് എ​ടു​ത്ത കോ​ർ​ണ​ർ വ​ല​യി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ട്ട് ഹാ​രി കെ​യ്ൻ വീ​ണ്ടും ഇം​ഗ്ല​ണ്ടി​നെ മു​ന്നി​ലെ​ത്തി​ച്ചു. ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കാ​നി​രി​ക്കെ പെ​രി​സി​ച്ച് ഹെ​ഡ് ചെ​യ്ത് ന​ൽ​കി​യ പ​ന്ത് മു​സ ഇം​ഗ്ലീ​ഷ് വ​ല​യി​ലെ​ത്തി​ച്ച​തോ​ടെ ക്രൊ​യേ​ഷ്യ ഒ​പ്പ​ത്തി​നൊ​പ്പം (2-2).

47-ാം മി​നി​റ്റി​ൽ ഇം​ഗ്ല​ണ്ട് വീ​ണ്ടും ലീ​ഡെ​ടു​ത്തു. ഇം​ഗ്ലീ​ഷ് ആ​ക്ര​മ​ണ​ങ്ങ​ൾ ക​ടു​ത്ത​തോ​ടെ 56-ാം മി​നി​റ്റി​ൽ ഇ​ര​ട്ട സേ​വു​ക​ളു​മാ​യി ഗോ​ളി ലി​വാ​കോ​വി​ച്ച് ക്രൊ​യേ​ഷ്യ​യു​ടെ ര​ക്ഷ​ക​നാ​യി നി​ന്നെ​ങ്കി​ലും 85-ാം മി​നി​റ്റി​ൽ മാ​ർ​ക്ക​സ് റാ​ഷ്‌​ഫോ​ർ​ഡ് ഇം​ഗ്ല​ണ്ടി​ന്‍റെ ജ​യ​മു​റ​പ്പി​ച്ച് സ്‌​കോ​ർ ചെ​യ്തു.

Latest News

Corehub Up